ഈ വര്‍ഷത്തെ തകഴി പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിനസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 25000 രൂപയായിരുന്ന പുരസ്‌കാരതുക ഈ വര്‍ഷം മുതല്‍ അമ്പതിനായിരമാക്കി ഉയര്‍ത്തുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തകഴി ജന്മശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
The post എം.ടി.വാസുദേവന്‍ നായര്‍ക്ക് തകഴി പുരസ്‌കാരം appeared first on DC Books.