ചെയര്‍മാന്‍ സ്ഥാനത്തു നിന്നു സാബു ചെറിയാനെ മാറ്റിയതില്‍ പ്രതിഷേധിച്ചു രാജിവെച്ച ഇടവേള ബാബുവിനു പകരം നടന്‍ മധുവിനെ വൈസ് ചെയര്‍മാനാക്കി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ പുനഃസംഘടിപ്പിച്ചു. രാജിവെച്ച മറ്റംഗങ്ങള്‍ക്കു പകരമുള്ളവരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി, ഐ.വി.ശശി, ശാരദ, ടി.എസ്.സുരേഷ്ബാബു, ആര്‍.രാമചന്ദ്രബാബു, കൃഷ്ണനുണ്ണി, വിജയകൃഷ്ണന്‍, ലിബര്‍ട്ടി ബഷീര്‍, റെജി മാത്യു എന്നിവരാണ് പുതിയ അംഗങ്ങള്‍. മണിയന്‍പിള്ള രാജു, സിദ്ദീഖ്, ഷാജി കൈലാസ്, സുരേഷ് ഉണ്ണിത്താന്‍, ദിലീപ്, എസ്.കുമാര്‍, ഇബ്രാഹിംകുട്ടി, കാലടി ഓമന എന്നിവരാണ് രാജിവെച്ച ബോര്‍ഡംഗങ്ങള്‍.
The post കെഎസ്എഫ്ഡിസിയ്ക്ക് ഇനി മധു വൈസ് ചെയര്‍മാന്‍ appeared first on DC Books.