തന്റെ കൗമാരം കളിച്ചുനടന്ന ഭാരതപ്പുഴയും പരിസരങ്ങളും, പഠിച്ചറിഞ്ഞ പ്രാചീന ഭാരതീയസാഹിത്യവും, നടന്നുകണ്ട കേരളീയക്ഷേത്രങ്ങളുമാണ് പി.കുഞ്ഞിരാമന്‍ നായരുടെ കവിതയെ രൂപപ്പെടുത്തിയത്. അനുഭൂതിതീവ്രതയാണ് കവിതയുടെ ജീവതന്തുവെങ്കില്‍ കുഞ്ഞിരാമന്‍ നായരുടെ കവിത മലയാളത്തില്‍ വിസ്മരിക്കപ്പെടുകയില്ലെന്ന് താന്‍ വിശ്വസിക്കുന്നതായി എന്‍.വി.കൃഷ്ണവാരിയരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പി.കുഞ്ഞിരാമന്‍ നായരുടെ മികച്ച ആറുകവിതകള്‍ അടങ്ങിയ സമാഹാരമാണ് കളിയച്ഛന്‍. തന്റെ ആത്മീയജീവിതത്തിലെ തീവ്രമായ ഒരു സംഘര്‍ഷത്തെ ശക്തമായി കുഞ്ഞിരാമന്‍ നായര്‍ ആവിഷ്‌കരിക്കുന്ന കവിതയാണ് കളിയച്ഛന്‍. തനിക്കിഷ്ടപ്പെട്ട വേഷം കെട്ടാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ കളിയച്ഛനോട് മുഷ്‌ക് കാണിക്കുന്ന ഒരു നടന്‍ ഗുരുശാപത്താല്‍ […]
The post അനുഭൂതിതീവ്രത ജീവതന്തുവായ കളിയച്ഛന്‍ appeared first on DC Books.