ഏപ്രില്‍ 22 ലോകഭൗമദിനമാണ്. ഭൂമിയെ സംരക്ഷിക്കാന്‍ ഒരു ദിനം. പുസ്തകങ്ങളുടെ ലോകത്ത് ഈ ദിവസം പ്രപഞ്ചരഹസ്യങ്ങളറിയാന്‍ വിനിയോഗിച്ചാലോ? ഭൗമദിനം പ്രമാണിച്ച് ബുക്ക് ഓഫ് ദി ഡേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രണ്ട് പുസ്തകങ്ങളാണ്. മഹാപ്രപഞ്ചം, പ്രപഞ്ചവിസ്മയങ്ങളിലേക്ക് ജോര്‍ജ്ജിന്റെ രഹസ്യത്താക്കോല്‍ എന്നിവയാണ് അവ. എല്ലാ പ്രതിഭാസങ്ങള്‍ക്കും പ്രഭാവങ്ങള്‍ക്കും അനന്തസാധ്യതകളുള്ള അതിബൃഹത്തായ സംവിധാനമാണ് പ്രപഞ്ചം. പ്രശസ്ത ഖഗോള ഭൗതിക ശാസ്ത്രജ്ഞനായ പ്രൊഫ. ജി.കെ.ശശിധരന്‍ ആ രംഗത്തെ തന്റെ അറിവുകള്‍ മലയാളികള്‍ക്കായി സമര്‍പ്പിക്കുന്ന പുസ്തകമാണ് മഹാപ്രപഞ്ചം. ഇരുപത്തി അഞ്ച് അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിലെ […]
The post പ്രപഞ്ചരഹസ്യങ്ങളറിയാന്‍ രണ്ട് പുസ്തകങ്ങള്‍ appeared first on DC Books.