മൂന്നു ദിവസത്തിനുള്ളില്‍ പറഞ്ഞും കേട്ടും വാര്‍ത്ത പരന്നു. പിന്നീട് നേരത്തേ ഒഴിഞ്ഞു പോയ തിയേറ്റര്‍ ഉടമകള്‍ പടം കാണിക്കാന്‍ ഇങ്ങോട്ട് വിളിയായി. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ കൊടിയേറ്റം ഒരു ബോക്‌സോഫീസ് ഹിറ്റ് ആയി. കോട്ടയത്തെ റിലീസ് തിയേറ്ററില്‍ ചിത്രം നാല് മാസത്തിലേറെ ഓടി ചരിത്രം സൃഷ്ടിച്ചു. അങ്ങനെ സിനിമ ചിത്രലേഖയുടെയും ഗോപിയുടെയുമെല്ലാം യഥാര്‍ത്ഥ കൊടിയേറ്റമായി. കൊടിയേറ്റം എന്ന ചലച്ചിത്രത്തിന്റെ കഥ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു. സ്വയംവരം എല്ലാ വിധത്തിലും വിജയകരമായിരുന്നു. വിവാദപരമായ സംസ്ഥാനതല തിരസ്‌കാരം, തുടര്‍ന്ന് [...]
↧