സാഗരഗര്‍ജ്ജനം എന്നു വിശേഷിപ്പിക്കപ്പെടുന്ന സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ക്ക് അക്ഷരസാക്ഷ്യമായി വരുന്ന പുസ്തക പരമ്പരയിലെ പുതിയ പുസ്തകം- തത്ത്വമസി പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡി സി ബുക്‌സിന്റെയും സുകുമാര്‍ അഴീക്കോട് ട്രസ്റ്റിന്റെയും സഹകരണത്തോടെയാണിത്. കേരളംകണ്ട അദ്വിതീയനായ പ്രഭാഷകനും അദ്ധ്യാപകനും നിരൂപകനുമായ സുകുമാര്‍ അഴീക്കോടിന്റെ ദാര്‍ശനികകൃതിയായ തത്ത്വമസിയെക്കുറിച്ച് അനുകൂലിച്ചും എതിര്‍ത്തുമുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ചെയ്ത പ്രസംഗങ്ങളാണ് തത്ത്വമസി പ്രഭാഷണങ്ങളുടെ ഉള്ളടക്കം. ദര്‍ശനകൃതികളില്‍ ഏറ്റവുമധികം പതിപ്പുകളിറങ്ങിയിട്ടുള്ള പുസ്തകമാണ് സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസി. പാരാവാര സദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹമായ തത്ത്വമസിയുടെ ഇംഗ്ലിഷ് പതിപ്പും […]
The post അഴീക്കോടിന്റെ തത്ത്വമസി പ്രഭാഷണങ്ങള്‍ appeared first on DC Books.