സംഗീതം, നൃത്തം, നാടകം, നാടന്‍കലകള്‍ മുതലായവയുടെ അഭിവൃദ്ധിക്കുവേണ്ടി കേരള ഗവണ്‍മെന്റ് 1958 ഏപ്രില്‍ 26ന് തൃശൂര്‍ ആസ്ഥാനമാക്കി രൂപീകരിച്ച സ്ഥാപനമാണ് കേരള സംഗീത നാടക അക്കാദമി. കലാരംഗത്ത് ആവശ്യമായ സേവനങ്ങള്‍ നല്‍കുക, കലാ-സാംസ്‌കാരിക സംഘടനകളുമായി സാങ്കേതികജ്ഞാനം കൈമാറുക, കലയുമായി ബന്ധപ്പെട്ട ഗവേഷണപ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം, കലാകാരന്മാരെ അവാര്‍ഡുകളും ഫെല്ലോഷിപ്പുകളും നല്‍കി ആദരിക്കുക, കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകള്‍ക്ക് ഗ്രാന്റും അംഗീകാരവും നല്‍കുക തുടങ്ങിയവയാണ് അക്കാദമിയുടെ ലക്ഷ്യങ്ങള്‍. അക്കാദമിക്ക് സ്വന്തമായി തിയേറ്ററും നാട്യഗൃഹവും മ്യൂസിയവും വിപുലമായ ഗ്രന്ഥശാലയുമുണ്ട്.
The post കേരള സംഗീത നാടക അക്കാദമിക്ക് 57 വയസ് appeared first on DC Books.