മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത്ത് ചിത്രം ലോഹം ഒരു പക്കാ കൊമേഴ്‌സ്യല്‍ ചിത്രമായിരിക്കുമെന്ന് കേട്ടതോടെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നതാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പണംവാരി ചിത്രങ്ങളുടെ നിരയിലേക്കാവും ലോഹം കടന്നുവരിക എന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു പുതിയ വാര്‍ത്ത. യുവതാരം പൃഥ്വിരാജും ലോഹത്തില്‍ എത്തുന്നു. അതിഥിതാരമായാണ് പൃഥ്വിയുടെ വരവ്. മോഹന്‍ലാല്‍ ഒരു സ്വര്‍ണ്ണക്കള്ളക്കടത്തുകാരന്റെ വേഷത്തിലെത്തുന്ന ലോഹത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് നായിക. അജു വര്‍ഗീസ്, സ്രിന്റ, പേളി , മണിക്കുട്ടന്‍, പാര്‍വതി മേനോന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.
The post ലോഹത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് appeared first on DC Books.