പ്രമുഖനായ സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനുമായിരുന്നു പുതുപ്പള്ളി രാഘവന്‍ 1910 ജനുവരി 10ന് പുതുപ്പള്ളിയിലെ മനയ്ക്കല്‍ നാരായണപിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ചു. പ്രയാര്‍ ഇംഗ്ലീഷ് മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പതിന്നാലാം വയസ്സില്‍ വൈക്കം സത്യഗ്രഹജാഥയ്ക്ക് പണം പിരിച്ചു. സൈമണ്‍ കമ്മിഷനെ ബഹിഷ്‌ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് പയ്യന്നൂര്‍ക്കുപോയി ഉപ്പു സത്യഗ്രഹ ജാഥയോടൊപ്പം കൂടി. ഗാന്ധിജിയെ നേരില്‍ക്കണ്ട് വാര്‍ധാ ആശ്രമത്തില്‍ അന്തേവാസിയായി. പിന്നീട് ഭാരതമെമ്പാടും സഞ്ചരിച്ചു. തിരിച്ചെത്തി തിരുവനന്തപുരത്ത് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി […]
The post പുതുപ്പള്ളി രാഘവന്റെ ചരമവാര്‍ഷികദിനം appeared first on DC Books.