മതമൗലികവാദികളുടെ ആക്രമണങ്ങള്‍ക്കിരയായി കൈപ്പത്തിയും, കോളേജ് മാനേജ്‌മെന്റിന്റെയും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും മാനസിക പീഢനങ്ങള്‍ക്കിരയായി ഭാര്യയും നഷ്ടപ്പെട്ട വ്യക്തി എന്ന നിലയില്‍ പ്രൊഫ. ടി.ജെ.ജോസഫിനെ നാമറിയും. എന്നാല്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരിക്കെ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുത്ത നന്മയുടെ പാഠങ്ങള്‍ നമുക്കറിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജീവിത കാഴ്ചപ്പാടുകളും സാമൂഹികാവബോധവും പകരുന്ന നല്ല പാഠങ്ങളുടെ സമാഹാരമാണ് ജോസഫ് രചിച്ച നല്ല പാഠങ്ങള്‍ എന്ന പുസ്തകം. കോളേജില്‍ വാല്യു എഡ്യൂക്കേഷന്‍ സെല്‍ കോര്‍ഡിനേറ്ററായിരിക്കെ, ജോസഫ് തയ്യാറാക്കിയ പാഠ്യപദ്ധതിയുടെ പുസ്തകരൂപമാണ് നല്ല പാഠങ്ങള്‍. […]
The post നന്മയുടെ പാഠങ്ങളുമായി നല്ല പാഠങ്ങള്‍ appeared first on DC Books.