അതുവരെയുള്ള ജീവിതത്തെ മുഴുവനും അത്ഭുതപ്പെടുത്തിക്കൊണ്ട് വ്യക്തികളെ മാറ്റിത്തീര്‍ക്കുന്ന കഥകളുണ്ട്. ആ കഥകള്‍ ജീവിതത്തിന്റെ മുമ്പോട്ടുള്ള ഗതിയെ വഴിമുടക്കി നില്‍ക്കുന്ന എല്ലാ വിചാരങ്ങളെയും അകറ്റും, ചിലപ്പോള്‍ അത് നമ്മുടെ നിമിഷങ്ങളെ പ്രകാശഭരിതമാക്കും, നമ്മുടെ കാഴ്ചപ്പാടുകളെ പുതുക്കും. അത്തരത്തില്‍ ജീവിതത്തെമാറ്റിത്തീര്‍ക്കുന്ന മാന്ത്രികത ഉള്ളിലൊളിപ്പിച്ച കഥകളുടെ പുസ്തകമാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തയ്യാറാക്കിയ ഈ കഥയിലുമുണ്ടൊരു മാജിക്. ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ മഞ്ച് സ്റ്റാര്‍ സിങറില്‍ വിധികര്‍ത്താവായിരിക്കെ മുതുകാട് മത്സരാര്‍ത്ഥികളോട് പറഞ്ഞ കഥകള്‍ക്ക് അത്യാവേശപൂര്‍വ്വമായ സ്വീകരണമാണ് […]
The post നമ്മെ മാറ്റിത്തീര്‍ക്കുന്ന കഥകള്‍ appeared first on DC Books.