പഞ്ചാബിലെ മോഗ ജില്ലയില്‍ കൂട്ടമാനഭംഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ബസില്‍നിന്ന് ചാടി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം നാലുദിവസംനീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സംസ്‌കരിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം സ്വീകരിക്കാനും കുടുംബം തയാറാണെന്നറിയിച്ചു. സര്‍ക്കാറുമായി ഒത്തുതീര്‍പ്പിലെത്തിയേതാടെ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് പിതാവ് സുഖ്‌ദേവ് സിങ് സമ്മതം നല്‍കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മെയ് 3ന് രാത്രി എട്ടരയോടെ സ്വദേശമായ ലാന്‍ഡകെയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ബസ് ഉടമയും ഉപമുഖ്യമന്ത്രിയുമായ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാലു ദിവസമായിട്ടും പെണ്‍കുട്ടിയുടെ […]
The post മോഗ കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു appeared first on DC Books.