ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളില്‍ വീണ്ടും തുടര്‍ ഭൂചലനം. മെയ് 4ന് രാവിലെ 6.45നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനമുണ്ടായത്. കാഠ്മണ്ഡുവില്‍ ഭൂമിക്കടിയില്‍ 10 കിലോ മീറ്റര്‍ താഴെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശക്തി കുറഞ്ഞ ഭൂചലനമാണെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നേരത്തെ വിള്ളല്‍ വീണ കെട്ടിടങ്ങള്‍ നിലം പൊത്താന്‍ ഇത് ഇടയാക്കിയേക്കും. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ദിവസവും വിവിധ ഭാഗങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. […]
The post നേപ്പാളില്‍ വീണ്ടും തുടര്‍ ചലനം: 4.6 തീവ്രത രേഖപ്പെടുത്തി appeared first on DC Books.