മലയാള കഥയിലും കവിതയിലും മുമ്പുതന്നെ പാരിസ്ഥിതികാവബോധം സമ്പന്നമായിരുന്നു. കഴിഞ്ഞ ഒന്നര ദശകക്കാലത്ത് നോവലിലും അതൊരു മുഖ്യസ്വാധീനമായി മാറി. വിശ്വസാഹിത്യത്തില്‍ ഇന്ന് സാഹിത്യവിമര്‍ശനമെന്നാല്‍ പാരിസ്ഥിതിക വിമര്‍ശനമാണെന്നു പറയുന്നതില്‍ അതിശയോക്തിയില്ല. മലയാളത്തിലും പാരിസ്ഥിതിക വിമര്‍ശനം പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നു. ആഗോളതലത്തില്‍ ഒരു ഹരിതനിരൂപണം ഇറങ്ങി ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് 2002ല്‍ മലയാളത്തിലും ആദ്യമായി അത്തരമൊരു ശ്രമം നടന്നത്. ഹരിതനിരൂപണം മലയാളത്തില്‍ എന്ന ആ കൃതി ഇന്നും പാരിസ്ഥിതിക വിമര്‍ശന ഗവേഷണരംഗത്തെ മലയാളത്തിലെ ഏക റഫറന്‍സ് ഗ്രന്ഥമായി തുടരുന്നു. അതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇപ്പോള്‍ […]
The post ഹരിതനിരൂപണം മലയാളത്തില്‍ appeared first on DC Books.