കേരള സര്‍ക്കാരിന്റെ നികുതിപ്പണം മുടക്കി സാഹിത്യചരിത്രം എഴുതിയവര്‍ ജാതിവ്യവസ്ഥയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച കവിതിലകന്‍ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ജാതിക്കുമ്മി എന്ന ഖണ്ഡകാവ്യത്തെയും ബാലകലാകേശം നാടകത്തെയും തമസ്‌കരിച്ചതിനുപിന്നില്‍ വരേണ്യവര്‍ഗ താല്‍പര്യം ഉയര്‍ത്തിപിടിക്കുകയായിരുന്നുവെന്ന് ഡോ.കെ.എസ്. രാധാകൃഷ്ണന്‍ . യുവകലാസാഹിതി വൈക്കം മണ്ഡലം സംഘടിപ്പിച്ച ജാതിക്കുമ്മിയുടെയും ബാലകലേശത്തിന്റെയും നൂറാം വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രചനാകാലത്തിന്റെ നൂറുവര്‍ഷം പിന്നിടുന്ന ഈ സമയത്തും എന്തുകൊണ്ടാണ് നമ്മുടെ സ്‌കൂള്‍ -കോളജ് പാഠ്യപദ്ധതിയില്‍പോലും ഉള്‍പ്പെടുത്താതെ അനശ്വരകൃതിയായ ജാതിക്കുമ്മിയെയും ബാലകലേശത്തിനെയും തമസ്‌കരിച്ചതെന്ന് പുരോഗമനവും നവോത്ഥാനവും അവകാശപ്പെടുന്ന പുരോഗമനപ്രസ്ഥാനങ്ങളും [...]
↧