ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്ന മനുഷ്യന്റെ മൗലികപ്രശ്‌നങ്ങളും അവന്‍ ഏകാന്തതയില്‍ അനുഭവിക്കുന്ന ജീവിതവുമാണ് എംടി അവതരിപ്പിക്കുന്നത്. അനുഭൂതികള്‍ ബിംബങ്ങളാകുന്ന അദ്ദേഹത്തിന്റെ രചനകളില്‍ ദു:ഖം പദങ്ങള്‍ക്ക് ഈണമാകുന്നു. ചെറുകഥയുടെയും നോവലിന്റെയും തിരക്കഥയുടെയും മണ്ഡലങ്ങളില്‍ വിളങ്ങിനില്‍ക്കുന്ന പ്രതിഭയാണ് അദ്ദേഹത്തിന്റേത്. മികച്ച ചലച്ചിത്രങ്ങളുടെ തിരക്കഥകള്‍ ഒരു സാഹിത്യവിഭാഗമായി തീര്‍ന്നിട്ട് വര്‍ഷങ്ങളായി. സ്വതന്ത്രമായ അസ്തിത്വം നേടിയെടുക്കാന്‍ തിരക്കഥാസാഹിത്യത്തെ ഏറ്റവുമധികം സഹായിച്ചത് എംടിയുടെ തിരക്കഥകളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരത്തില്‍ ചലച്ചിത്രാസ്വാദകരുടെയും സാഹിത്യസ്‌നേഹികളുടെയും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്ന പ്രസിദ്ധങ്ങളായ അഞ്ചു തിരക്കഥകള്‍ ഒരുമിച്ചുചേര്‍ത്ത സമാഹാരമാണ് എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍ എംടി. […]
The post തിരക്കഥയെ സാഹിത്യമാക്കിയ രചനകള്‍ appeared first on DC Books.