സ്ത്രീ ജീവിതങ്ങളുടെ സത്യത്തെ മറ്റാരും പറയാത്ത തലങ്ങളില്‍ ആവിഷ്‌ക്കരിക്കുകയാണ് മാധവിക്കുട്ടി ചെയ്തിരുന്നത്. തീവ്ര വികാരങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ കഥകള്‍. ഭാവനയിലും രചനാശൈലിയിലും വ്യത്യസ്തത പുലര്‍ത്തിയിരുന്ന രചനകളില്‍ നിറഞ്ഞ് നിന്നത് സ്‌നേഹത്തോടും തീവ്ര പ്രണയത്തോടുമുള്ള അടങ്ങാത്ത ദാഹമാണ്. പ്രണയത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹമാണ് മാധവിക്കുട്ടിയുടെ നോവലുകളിലും കഥകളിലും ഏറ്റവുമധികം പ്രതിഫലിക്കുന്നത്. സ്‌ത്രൈണഭാവങ്ങളുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തേക്കാണ് മാധവിക്കുട്ടിയുടെ നോവെല്ലകള്‍ എന്ന കൃതിയിലൂടെ എഴുത്തുകാരി നമ്മെ കൊണ്ടുപോകുന്നത്. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള സ്ത്രീകളാണ് മാധവിക്കുട്ടിയുടെ നോവെല്ലകളിലെ പ്രധാന കഥാപാത്രങ്ങള്‍. […]
The post മാധവിക്കുട്ടിയുടെ എട്ടു നോവെല്ലകള്‍ ഒറ്റപ്പുസ്തകത്തില്‍ appeared first on DC Books.