ആലപ്പുഴ സായി പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനി വിഷക്കായ കഴിച്ചു മരിച്ച സംഭവം ഐജി എം.ആര്‍. അജിത്കുമാര്‍ അന്വേഷിക്കും. അജിത് കുമാര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പത്മകുമാറും വ്യക്തമാക്കി. കുട്ടികള്‍ വിഷം കഴിച്ചതായി കണ്ടെത്താന്‍ കാലതാമസമുണ്ടായി. ഇതാണ് ഒരു കുട്ടി മരിക്കാന്‍ കാരണമെന്നും പത്മകുമാര്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ […]
The post വിഷക്കായ കഴിച്ച സംഭവം ഐജി അജിത് കുമാര്‍ അന്വേഷിക്കും: ചെന്നിത്തല appeared first on DC Books.