ആത്മാവിന്റെ സംഗീതമാണ് ഒ എന്‍ വിയുടെ കവിതകള്‍ . ഉള്‍ക്കരുത്തും തനിമയും ധ്വനിച്ചു നില്‍ക്കുന്ന ഓരോ ഒ എന്‍ വി കവിതയും മലയാളിയ്ക്ക് ഓരോ കാവ്യാനുഭവം തന്നെയാണ്. അതുകൊണ്ടാണ് ആ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളെ കവിതയുടെ പര്യായമെന്നോണം നാം നെഞ്ചേറ്റിയത്. മണ്ണിനോടും പുഴയോടും സൂര്യനോടും നക്ഷത്രങ്ങളോടും പൂക്കളോടുമെല്ലാം ഹൃദയപക്ഷം ചേര്‍ന്നു നില്‍ക്കുന്ന പ്രിയകവിയുടെ ഭാവഗീതങ്ങള്‍ ഒരു ബൃഹദ് സമാഹാരമാവുകയാണ്. രണ്ട് വാല്യങ്ങളിലായി ഒ എന്‍ വിയുടെ കവിതകള്‍ ഡി സി ബുക്‌സ് സമാഹരിച്ചു. ജ്ഞാനപീഠം, പത്മവിഭൂഷണ്‍ തുടങ്ങിയ […]
The post ആത്മാവിന്റെ സംഗീതമായ കവിതകള്‍ appeared first on DC Books.