ഹിമാലയത്തിലെ അനുഭവങ്ങള്‍ എക്കാലത്തും ലോകജനതയ്ക്കു പ്രിയപ്പെട്ടതായിരുന്നു. അസാധാരണമായ ഈ അനുഭവങ്ങളെ ആദ്യമായി ലോക വെളിച്ചത്തില്‍ കൊണ്ടുവന്ന ഗ്രന്ഥങ്ങളിലൊന്നാണ് പരമഹംസയോഗാനന്ദയുടെ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി. ഇന്ത്യന്‍ ദാര്‍ശനികതയെയും യോഗശാസ്ത്രത്തെയും പാശ്ചാത്യര്‍ക്കു പറഞ്ഞുകൊടുക്കുന്നതിനു പുതിയൊരു തുടക്കമിട്ടതു പരമഹംസയോഗാനന്ദയാണെന്നത് ഈ പുസ്തകത്തിന്റെ ചരിത്രപരമായൊരു പ്രാധാന്യത്തെക്കൂടി വെളിവാക്കുന്നുണ്ട്. പുസ്തകത്തിന് വിവിധ ഭാഷകളില്‍ തര്‍ജ്ജമ പുറത്തിറങ്ങിയിട്ടുണ്ട്. പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഒരു യോഗിയുടെ ആത്മകഥ. ഭാരതീയ ദാര്‍ശനികത ഏറ്റവും വലിയ സവിശേഷതയായി അവതരിപ്പിക്കുന്നതും കാലങ്ങളായി ഋഷിപരമ്പരകള്‍ നമുക്കു കാണിച്ചുതരുന്നതും ആത്മാന്വേഷണത്തിന്റെ കഠിനമായ പാതയാണ്. […]
The post ഒരു യോഗിയുടെ ആത്മകഥ appeared first on DC Books.