അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ഇന്ത്യക്കാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. വിദേശ സഞ്ചാരികള്‍ താമസിക്കുന്ന നഗരമധ്യത്തിലെ പാര്‍ക്ക് പാലസ് ഗസ്റ്റ്ഹൗസിനു നേരെയായിരുന്നു ആക്രമണം. പ്രധാനമായും ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളാണ് ഇവിടെയുണ്ടായിരുന്നത്. പ്രശസ്ത അഫ്ഗാനി ഗായകനായ അല്‍താഫ് ഹുസൈന്റെ സംഗീതപരിപാടിക്ക് ക്ഷണിക്കപ്പെട്ടവരായിരുന്നു ഇവര്‍. പരിപാടി തുടങ്ങും മുന്‍പ് അഞ്ചോളം തോക്കുധാരികള്‍ ഗസ്റ്റ്ഹൗസ് ആക്രമിക്കുകയായിരുന്നു. വെടിവയ്പ് അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു. ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നവരെ ആയുധധാരികള്‍ ബന്ദികളാക്കിയിരുന്നു. ഇവരെ അഫ്ഗാന്‍ സേന മോചിപ്പിച്ചു. […]
The post കാബൂളില്‍ ഭീകരാക്രമണം appeared first on DC Books.