ഇരുപതു നൂറ്റാണ്ടുകളിലായി പരന്നു കിടക്കുന്ന മലയാള സാഹിത്യത്തിന്റെ ചരിത്രമാണ് കൈരളിയുടെ കഥ എന്ന പുസ്തകത്തിലൂടെ എന്‍.കൃഷ്ണപിള്ള പറയുന്നത്. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഏകദേശധാരണ ലഭിക്കുന്നതിന് സഹായകമാണ് ഈ പുസ്തകം. മലയാള ഭാഷയിലെ സുപ്രധാനങ്ങളായ കൃതികളേയും ശ്രദ്ധേയരായ സാഹിത്യകാരേയും ഈ ലഘുചരിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭാഷയിലെ മുഖ്യഗ്രന്ഥങ്ങളുടെ ഭാവരൂപങ്ങള്‍ ചൂണ്ടിക്കാണിച്ച് അവയുടെ രചയിതാക്കള്‍ മലയാള സാഹിത്യത്തിനു കൈവരുത്തിയ നേട്ടങ്ങള്‍ സംക്ഷേപിച്ചു പ്രദര്‍ശിപ്പിക്കുകയും, അതിലുമേറെ നമ്മുടെ സാഹിത്യത്തില്‍ ഓരോ കാലത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് കൈരളിയുടെ […]
The post മലയാള സാഹിത്യത്തിന്റെ ചരിത്രമായ ‘കൈരളിയുടെ കഥ’ appeared first on DC Books.