പുതുമ തേടുന്ന പുതുതലമുറയ്ക്ക് ആഖ്യാനത്തിലും അവതരണത്തിലും ഒട്ടേറെ വ്യത്യസ്തതകള്‍ നിറച്ച് ആവിഷ്‌കരിച്ച നോവലാണ് ‘ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ‘. ഒരു സുഹൃത്ത് തൊട്ടടുത്തിരുന്ന് ജീവിതകഥ പറയുന്ന പ്രതീതി ഉളവാക്കിക്കൊണ്ടാണ് രാഹുല്‍ രാജ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ഒരു സാമ്പ്രദായിക നോവലിനെ ഈ രചനയില്‍ അന്വേഷിക്കുന്നവര്‍ക്ക് അതു കണ്ടെത്താന്‍ സാധിച്ചു എന്നു വരില്ല. ഇംഗ്ലീഷും മംഗ്ലീഷും മലയാളവും കൂടികലര്‍ന്ന കാലഘട്ടത്തിന്റെ പുതുതലമുറ ഭാഷയെ യാതൊരു കൃത്രിമത്വവും കലരാതെ തന്റെ നോവലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു ഇവിടെ. പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറയുന്ന ഈ […]
The post ഏറെ ശ്രദ്ധേയമാകുന്ന ഫെയ്‌സ്ബുക്ക് പ്രണയകഥ appeared first on DC Books.