വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിധികളുണ്ടെന്ന് സുപ്രീം കോടതി. ഭരണഘടന അനുസരിച്ചു മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി ഗാന്ധിജിയെപ്പോലുള്ള മഹത് വ്യക്തികളെ അപമാനിക്കുന്നതു അനുവദിക്കാനാകില്ലെന്നും പറഞ്ഞു. തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, മറാത്തി കവി വസന്ത് ദത്താത്രയ ഗുര്‍ജര്‍ എഴുതിയ കവിത പ്രസിദ്ധീകരിച്ച ദേവീദാസ് രാമചന്ദ്ര തുള്‍ജപുര്‍കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം മഹാന്‍മാരെയും മറ്റു ചരിത്രനായകന്‍മാരെയും നിന്ദിക്കാന്‍ ഉപയോഗിക്കരുതെന്നും കോടതി വാദം കേള്‍ക്കവെ ചൂണ്ടിക്കാട്ടിയിരുന്നു. […]
The post അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിധികളുണ്ടെന്ന് സുപ്രീം കോടതി appeared first on DC Books.