ബുദ്ധിഹീനരും ദുര്‍ബുദ്ധികളുമായ രാജകുമാരന്മാരെ നേര്‍വഴി നടത്താനും അവര്‍ക്ക് ബുദ്ധി വളരാനുമായി മഹിളാരോപ്യം എന്ന നഗരത്തിലെ രാജാവായിരുന്ന അമരശക്തി ശാസ്ത്രങ്ങളെല്ലാം പഠിച്ച വിഷ്ണുശര്‍മ എന്ന ബ്രാഹ്മണനെ വിളിച്ചുവരുത്തി. മണ്ടന്മാരെ ബുദ്ധിമാന്മാരാക്കുവാനായി വിഷ്ണുശര്‍മ ലോകത്തിലെ ധര്‍മശാസ്ത്രങ്ങളും നീതിശാസ്ത്രങ്ങളും ആറ്റിക്കുറുക്കി അരിച്ചെടുത്ത് മനോഹരമായ അഞ്ച് ഗ്രന്ഥങ്ങള്‍ (തന്ത്രങ്ങള്‍ ) രചിച്ചു. അവ പഠിച്ച് അമരശക്തിയുടെ പുത്രന്മാര്‍ അറിവുള്ളരായി. ലോകസാഹിത്യത്തിലെ ഏറ്റവും വിഖ്യാതമായ ഭാരതീയകൃതിയായ പഞ്ചതന്ത്രകഥകളുടെ ഉറവിടം ഇങ്ങനെയാണെന്നാണ് ഐതിഹ്യം. അതെന്തായാലും വിഷ്ണുശര്‍മ പറഞ്ഞ കഥകള്‍ ഏറ്റുവാങ്ങിയത് കാലമായിരുന്നു. വിവിധ തലമുറകളിലെ കുട്ടികളെ ആര്‍ജ്ജവത്തോടെ […]
The post കുട്ടികള്‍ക്ക് നേര്‍വഴി കാട്ടാന്‍ പഞ്ചതന്ത്ര appeared first on DC Books.