ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനു വിധേയയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് സിംഗപ്പൂര്‍ ആശുപത്രി അധികൃതര്‍. പെണ്‍കുട്ടിയുടെ തലച്ചോറിലും ക്ഷതമേറ്റിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഡോക്ടര്‍മാര്‍ ശ്വാസകോശത്തിലും ഉദരഭാഗത്തും അണുബാധ രൂക്ഷമാണെന്നും പറയുന്നു. നേരത്തേ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ കുട്ടിയുടെ ഇപ്പോഴത്തെ ഹൃദയമിടിപ്പ് വളരെക്കുറവാണെന്ന് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ മൂന്നു ശസ്ത്രക്രിയകള്‍ക്കു വിധേയയായ പെണ്‍കുട്ടി ഇപ്പോള്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ അതി തീവ്ര പരിചരണവിഭാഗത്തിലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഡല്‍ഹിയിലെ ഡോക്ടര്‍മാരും ഒപ്പമുണ്ട്. മകളെ സിംഗപ്പൂരില്‍ എത്തിക്കാന്‍ ഇന്ത്യാഗവണ്മെന്റ് ചെയ്ത സൗകര്യങ്ങള്‍ക്ക് [...]
↧