ക്രൂരമായ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ അരുണ ഷാന്‍ബാഗ് അന്തരിച്ചു. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മുംബൈയില്‍ നഴ്‌സ് ആയിരുന്ന അരുണയെ 1973 ല്‍ 26 വയസ് പ്രായമുള്ളപ്പോള്‍ ആശുപത്രി ജീവനക്കാരനായ സോഹന്‍ലാല്‍ ആണ് ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. പട്ടിയെ കെട്ടുന്ന ചങ്ങലകൊണ്ടു കഴുത്തിനു കുരുക്കിട്ടു കീഴ്‌പ്പെടുത്തിയാണ് മാനഭംഗത്തിന് ഇരയാക്കിയത്. […]
The post 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ നഴ്‌സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു appeared first on DC Books.