പ്രസിദ്ധീകൃതമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ അമ്പതിനായിരം കോപ്പികള്‍ എന്ന അപൂര്‍വ്വനേട്ടം കരസ്ഥമാക്കിയ ആരാച്ചാര്‍ നോവലിന്റെ അമ്പതിനായിരാമത്തെ കോപ്പി വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റു. ഓണ്‍ലൈനായി ഏര്‍പ്പെടുത്തിയ ലേലത്തില്‍ അബുദാബിയിലെ ബഷീര്‍ ഷംനാദാണ് ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഈ കോപ്പി സ്വന്തമാക്കിയത്. കൊല്ലം പരവൂര്‍ സ്വദേശിയും ഇന്ത്യന്‍ ഫിലിം സൊസൈറ്റി ഓഫ് യുഎഇയുടെ പ്രസിഡന്റും വര്‍ഷങ്ങളായി അബുദാബിയിലെ സാംസ്‌കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന വ്യക്തിയുമാണ് ബഷീര്‍ ഷംനാദ്. അബുദാബി എംബസിയുമായി ചേര്‍ന്ന് ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുകയും അടൂര്‍ ഗോപാലകൃഷ്ണനടക്കം ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരെ അബുദാബിയിലെത്തിക്കാന്‍ […]
The post ആരാച്ചാര്‍ അമ്പതിനായിരാമത് കോപ്പിക്ക് അമ്പത്തയ്യായിരം രൂപ appeared first on DC Books.