താനെഴുതിയ പൊല്‍ത്തിങ്കള്‍കല പൊട്ടുതൊട്ട എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം നല്കിയ ദേവരാജന്റെ അഭാവം കവി ഒ.എന്‍.വി കുറുപ്പിന്റെ ആത്മാവില്‍ ആറിത്തണുക്കാത്ത ഒരു ദുഃഖമാണ്. യാത്രപോലും പറയാതെ വിട വാങ്ങിയ എം.ബി.എസ്.ന്റെ അരികിലിരുന്ന് ഒരു വട്ടം കൂടി പാടിയിരുന്നെങ്കില്‍ എന്ന് കവിയിന്നും മോഹിക്കുന്നു. ബാബുരാജിന്റ സാന്നിദ്ധ്യം കൊതിക്കുന്നു. കവിതയുടെ ജന്മതാളം തൊട്ടറിഞ്ഞിരുന്ന ദക്ഷിണാമൂര്‍ത്തിസ്വാമിയും പാടിപ്പാടി പാടം നീന്തിവരുന്ന നീലക്കുയിലായ രാഘവന്‍മാഷും ഗന്ധര്‍വ്വജന്മങ്ങളായ ജോണ്‍സണും രവീന്ദ്രനും എം.ജി.രാധാകൃഷ്ണനും വിനയത്തിന്റെ പീലിത്തിരുമുടിവെച്ച ഉദയഭാനുവും എ.ടി.ഉമ്മറും സനേഹിച്ചുതീരാതെ, ജീവിച്ചു കൊതിതീരാെത അന്തര്‍ദ്ധാനം ചെയ്തവരാണെന്ന് ഒ.എന്‍.വി […]
The post പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുമായി ഒ.എന്‍.വി appeared first on DC Books.