അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി മെയ് 23ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ. എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ തങ്ങളുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതോടെയാണ് ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിന് കളമൊരുങ്ങിയത്. ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുന്നതിന്റെ മുന്നോടിയായി നിലവിലെ മുഖ്യമന്ത്രിയായ ഒ.പനീര്‍ശെല്‍വം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുന്നോടിയായി എംജിആര്‍, പെരിയാര്‍ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തും. സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷം ജയലളിത […]
The post ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി മെയ് 23ന് സത്യപ്രതിജ്ഞ ചെയ്യും appeared first on DC Books.