ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ടാറ്റനഗര്‍ – ജമ്മു താവി മുരി എക്‌സ്പ്രസിന്റെ എട്ട് ബോഗികള്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ കൗഷംബിയില്‍ സിരാതു സ്‌റ്റേഷന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. രണ്ട് ജനറല്‍ കോച്ചുകളും നാല് സ്ലീപ്പര്‍ കോച്ചുകളും രണ്ട് എസി കോച്ചുകളുമാണ് പാളം തെറ്റിയത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തകരും വൈദ്യസംഘവും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
The post ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി appeared first on DC Books.