സാഹിത്യത്തിന്റെ ആദിമരൂപമാണ് ചൊല്‍ക്കഥകള്‍. സൃഷ്ടിച്ചതാരെന്നറിയാതെ, വാമൊഴിയായി പ്രചരിച്ച ഇത്തരം കഥകള്‍ എല്ലാ രാജ്യങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലുമുണ്ട്. അല്ലെങ്കില്‍, അവയാണ് ലോകത്തെ വിവിധ സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയത്. ജീവിതം ജീവിച്ചറിഞ്ഞ പഴമക്കരായ ജ്ഞാനികള്‍ പറഞ്ഞുപ്രചരിപ്പിച്ച ഈ കഥകള്‍ നന്നായി ജീവിക്കുന്നതെങ്ങനയെന്ന് പഠിപ്പിക്കും. മനുഷ്യജീവിതത്തിന്റെ എല്ലാ ഭാവങ്ങളും- ശൈശവവും പ്രണയവും മുതല്‍ ഈശ്വരവിശ്വാസും ധാര്‍മ്മികതയും വരെ- ഈ കഥകളിലുണ്ട്. നോവലും നാടകവും പത്രമാധ്യമങ്ങളുമില്ലാത്ത നാടുണ്ടാകും. പക്ഷേ, ചൊല്‍ക്കഥകളില്ലാത്ത നാടുണ്ടാകില്ല; ഉണ്ടെങ്കില്‍ അവിടെ മനുഷ്യരുണ്ടാകില്ല. ലോകത്തിലെ എല്ലാ സാഹിത്യരൂപങ്ങളെയും എക്കാലത്തും പ്രചോദിപ്പിച്ചവയാണ് ചൊല്‍ക്കഥകള്‍. […]
The post വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ പ്രി പബ്ലിക്കേഷന്‍ ആരംഭിച്ചു appeared first on DC Books.