പ്രശസ്ത മലയാള പിന്നണിഗായകനായ കമുകറ പുരുഷോത്തമന്‍ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ 1930 ഡിസംബര്‍ 4 ന് ജനിച്ചു. ശാസ്ത്രീയ സംഗീതത്തിലും നാടന്‍ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കള്‍ വളരെ ചെറിയ പ്രായംമുതല്‍ തന്നെ പുരുഷോത്തമനെയും സഹോദരിയെയും ശസ്ത്രീയ സംഗീതം പരിശീലിപ്പിച്ചിരുന്നു. പതിമൂന്നാം വയസില്‍ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തില്‍ വച്ചായിരുന്നു അരങ്ങേറ്റം. പതിനഞ്ചാം വയസില്‍ അന്നത്തെ തിരുവിതാംകൂര്‍ പ്രക്ഷേപണ നിലയത്തില്‍ കര്‍ണാടക സംഗീതം ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിച്ചു. കര്‍ണാടക സംഗീതത്തിലായിരുന്നു കൂടുതല്‍ താല്‍പ്പര്യമെങ്കിലും 1950ല്‍ […]
The post കമുകറ പുരുഷോത്തമന്റെ ചരമവാര്‍ഷികദിനം appeared first on DC Books.