മലയാള സാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരനായ മുട്ടത്തു വര്‍ക്കി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ 1913 ഏപ്രില്‍ 28ന് ജനിച്ചു. ചെത്തിപ്പുഴയില്‍ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒന്‍പതു മക്കളില്‍ നാലാമനായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളില്‍ അധ്യാപകനായി. അധ്യാപകവൃത്തി കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല എന്നു വന്നപ്പോള്‍ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി. എം പി പോളിന്റെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു. പിന്നീട് എം പി പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയില്‍ ജോലിചെയ്തു. 1950 മുതല്‍ 1976 വരെ അദ്ദേഹം […]
The post മുട്ടത്തുവര്‍ക്കിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.