പതിനെട്ടു വര്‍ഷമായി ത്രിപുരയില്‍ നിലവിലുണ്ടായിരുന്ന പ്രത്യേക സൈനിക അധികാര നിയമം (അഫ്‌സ്പ) സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മാധ്യമങ്ങളെ അറിയിച്ചു. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും അവസാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 1997 ഫെബ്രുവരി 16നാണ് നിയമം ത്രിപുരയില്‍ പ്രാബല്യത്തില്‍ വന്നത്. തുടര്‍ന്ന് ആറ് മാസം കൂടുമ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി നിയമപ്രാബല്യം നീട്ടിനല്‍കുകയായിരുന്നു. 2014 നവംബറിലാണ് അവസാനമായി നീട്ടിവച്ചത്. ഈ മെയില്‍ കാലാവധി അവാസാനിക്കാനിരെക്കെയാണ് അഫ്‌സ്പ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം സമാധാനപൂര്‍ണമാണ്. […]
The post ത്രിപുരയിലെ അഫ്‌സ്പ പിന്‍വലിച്ചു appeared first on DC Books.