മലയാളത്തിലെ ലക്ഷണമൊത്ത അപൂര്‍വ്വം സര്‍വ്വീസ് സ്‌റ്റോറികളിലൊന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ സര്‍വ്വീസ് സ്‌റ്റോറി; എന്റെ ഐഎഎസ് ദിനങ്ങള്‍. സര്‍വ്വീസ് സ്‌റ്റോറി അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ വെറുമൊരു സ്മരണയല്ല. ഔദ്യോഗിക ജീവിതത്തിനപ്പുറം നില്‍ക്കുന്ന തന്റെ സുഹൃദ് വലയത്തിന്റെ ഓര്‍മ്മകള്‍ ഈ കുറിപ്പുകളില്‍ കാണാം. അദ്ദേഹത്തിന്റെ ആത്മബന്ധങ്ങളില്‍ അനുഭവിച്ചറിഞ്ഞ സ്‌നേഹനൊമ്പരങ്ങളും ഈ കൃതിയില്‍ പങ്കുവയ്ക്കപ്പെടുന്നു. തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെപ്പറ്റിയും താന്‍ പഠിച്ച കാര്യങ്ങളെപ്പറ്റിയും മലയാറ്റൂര്‍ പുസ്തകത്തിലൂടെ ഓര്‍മ്മിക്കുന്നു. ആത്മനിഷ്ഠാപരവും സത്യസന്ധവുമായി എഴുതിയ വരികളില്‍ ആരെയും നൊമ്പരപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ […]
The post മലയാറ്റൂര്‍ പറഞ്ഞ സത്യങ്ങള്‍ appeared first on DC Books.