ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ആണവ വികിരണ ചോര്‍ച്ച. വിമാനത്താവളത്തിലെ കാര്‍ഗോ ഏരിയയിലാണ് വികിരണ ചോര്‍ച്ച ഉണ്ടായത്. തുര്‍ക്കിയില്‍ നിന്നെത്തിയ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചരക്കു വിമാനത്തില്‍ കൊണ്ടുവന്ന റേഡിയോ ആക്ടീവ് ഉല്‍പന്നത്തില്‍ നിന്നാണ് വികിരണം ചോര്‍ന്നത്. ആണവ വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയും വിമാനത്താവളത്തിലെത്തി ചോര്‍ച്ച നിയന്ത്രിച്ചു. കണ്ണിനു ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ഗോ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണവ വികിരണ ചോര്‍ച്ച അടച്ചതായും പരിഭ്രമിക്കേണ്ട ആവശ്യമില്ലന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് […]
The post ഡല്‍ഹി വിമാനത്താവളത്തില്‍ ആണവ വികിരണ ചോര്‍ച്ച appeared first on DC Books.