പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകനും, സംഗീതജ്ഞനുമായിരുന്ന പവിത്രന്‍ തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് കണ്ടാണിശ്ശേരിയില്‍ 1950 ജൂണ്‍ 1ന് ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രം നിര്‍മിച്ചു. ‘യാരോ ഒരാള്‍’ എന്ന പരീക്ഷണചിത്രവും നിര്‍മ്മിക്കുകയുണ്ടായി. തുടര്‍ന്ന് ടി.വി. ചന്ദ്രന്റെ ‘കൃഷ്ണന്‍കുട്ടി’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചു. ‘യാരോ ഒരാള്‍’, ‘ഉപ്പ്’, ‘ഉത്തരം’, ‘കള്ളിന്റെകഥ’, ‘ബലി’, ‘കുട്ടപ്പന്‍ സാക്ഷി’ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. 2006 ഫെബ്രുവരി 26ന് പവിത്രന്‍ മരണമടഞ്ഞു.
The post പവിത്രന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.