അക്ഷര നഗരിയായ കോട്ടയത്തിന് തിലകക്കുറിയായി ഇനി അക്ഷര ശില്പവും. കോട്ടയം പബ്ലിക്ക് ലൈബ്രറി അങ്കണത്തില്‍ ശില്പി കാനായി കുഞ്ഞിരാമന്‍ ഒരുക്കിയ അക്ഷര ശില്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. അക്ഷര നഗരിയുടെ മാറ്റത്തിന്റെ പ്രതീകമായി അക്ഷരശില്‍പം മാറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അറിവിന്റെ നേര്‍കാഴ്ചയായ ശില്‍പം കോട്ടയത്തിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു. 35 അടി ഉയരത്തില്‍ ഒരുക്കിയ ശില്പം അക്ഷരം പഠിപ്പിക്കുന്ന അമ്മയെയാണ് ഓര്‍മ്മിപ്പിക്കുക. അമ്മ തന്റെ മടിത്തട്ടില്‍ കുഞ്ഞിനെ ചേര്‍ത്തിരുത്തി അക്ഷരമെഴുതി പഠിപ്പിക്കുകയാണ്. […]
The post അക്ഷരശില്പം കോട്ടയത്തിന് സ്വന്തം appeared first on DC Books.