മണിപ്പൂരില്‍ സൈനികവാഹനങ്ങള്‍ക്കു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഖപ്‌ലാന്‍ (എന്‍എസ്‌സിഎന്‍ കെ) ഏറ്റെടുത്തു. പ്രാദേശിക തീവ്രവാദികളുമായി ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മ്യാന്‍മാറില്‍ നിന്നാണ് തീവ്രവാദികള്‍ എത്തിയത്. ചന്‍ഡല്‍ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടയില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ ആക്രമണം പതിവായ സാഹചര്യത്തില്‍ നാഗാ ഭീകരര്‍ക്കെതിരെ കേന്ദ്രം സൈനിക നീക്കത്തിന് ഒരുങ്ങുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, […]
The post മണിപ്പൂര്‍ ആക്രമണം: ഉത്തരവാദിത്വം എന്‍എസ്‌സിഎന്‍ കെ ഏറ്റെടുത്തു appeared first on DC Books.