ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി ഇതുനിന്റെ എന്റെയും ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം ഒ.എന്‍.വി.കുറുപ്പിന്റെ വരികളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് വസുധയുടെ മക്കള്‍ ഭൂമിയെയും പരിസ്ഥിതിയെയും പിച്ചിച്ചീന്തുന്നത് തുടരുമ്പോള്‍ ഒരു പരിസ്ഥിതി ദിനം കൂടി. വീണ്ടും ഒരു ജൂണ്‍ അഞ്ച് കടന്നുപോകുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ചുള്ള വേവലാതികള്‍ ഒറ്റപ്പെട്ടവരുടെ നിലവിളിയായി മാറുന്നു. 1972ല്‍ ജൂണ്‍ 5ന് സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ ലോകരാഷ്ട്ര തലവന്‍മാര്‍ ഒത്തുകുടുകയും ആദ്യമായി പരിസ്ഥിതി വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഈ കണ്‍വന്‍ഷനില്‍ വച്ച് പരിസ്ഥിതി സംരക്ഷണത്തിന് […]
The post ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുമ്പോള്‍ appeared first on DC Books.