പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് തുടക്കം. ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ചോദ്യോത്തരവേളയോടു സഹകരിക്കണമെന്നു സ്പീക്കര്‍ എന്‍ ശക്തന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അല്‍പസമയം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭാനടപടികളോട് സഹകരിച്ചു. ബാര്‍ കോഴക്കേസും അരുവിക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണവും ശക്തമാകുന്നതിനിടെയാണ് നിയമസഭ ചേരുന്നത്.
The post പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം appeared first on DC Books.