മണിപ്പൂരില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണം രണ്ടു ഏറ്റുമുട്ടലുകളിലായി 15 ഭീകരരെ വധിച്ചെന്ന് സൈന്യം. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഗാലന്‍ഡിലും മണിപ്പൂരിലും മ്യാന്‍മര്‍ അതിര്‍ത്തി കടന്നായിരുന്നു ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. മ്യാന്‍മര്‍ സൈന്യവും ഈ നീക്കത്തില്‍ സഹകരിച്ചു. മണിപ്പൂരില്‍ വീണ്ടും ആക്രമണം നടത്താന്‍ എത്തിയവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് മേജര്‍ ജനറല്‍ രണ്‍ദീര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരും ദിവസങ്ങളിലും ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരിലെ ചന്‍ഡല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ […]
The post മണിപ്പൂരില്‍ ഇന്ത്യന്‍ സൈന്യം 15 ഭീകരരെ വധിച്ചു appeared first on DC Books.