ഗൗരവപൂര്‍ണ്ണമായ സാഹിത്യനിരൂപണങ്ങള്‍ മലയാളത്തില്‍ ഇന്ന് വളരെ അപൂര്‍വമാണ് എന്നു പറയേണ്ടിവരുന്നു. ആനുകാലികങ്ങളില്‍ നിന്നും സാഹിത്യാസ്വാദന കോളങ്ങള്‍ അന്യം നിന്നു പോയ്‌ക്കൊണ്ടിരിക്കുന്ന പുതുകാലത്ത് വായന എന്ന അനുഭവത്തിന്റെ അഗാധസ്ഥലികളെ കാണിച്ചുതരുന്ന സാഹിത്യ നിരൂപണ പുസ്തകങ്ങള്‍ ഒരു അനിവാര്യതയാണെന്നു തീര്‍ച്ച. എന്നാല്‍ സൈദ്ധാന്തികമായ പഠനങ്ങളുടെ ഭാഗമായോ പൊതുവായ സാംസ്‌ക്കാരിക നിരൂപണത്തിന്റെ ഭാഗമായോ മാത്രമേ സാഹിത്യകൃതികളെപ്പോലും നാം സമീപിക്കുന്നുള്ളു. നമ്മുടെ സാഹിത്യ നിരൂപകര്‍ക്കിടയില്‍ ഒറ്റപ്പെട്ട വ്യക്തിത്വം കൊണ്ട് വേറിട്ടുനില്‍ക്കുന്ന എഴുത്തുകാരനാണ് ഡോ. എം.ഗംഗാധരന്‍. ഈ നിരൂപകന്റെ രചനാസൗന്ദര്യവും നിരൂപണ ചാരുതയും അനാവൃതമാകുന്ന […]
The post ഉണര്‍വിന്റെ ലഹരിയിലേക്ക് ഒരു പുസ്തകം appeared first on DC Books.