മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഉള്ളുറപ്പും മെയ്‌വഴക്കവും നല്‍കി ആധുനികവത്കരിക്കുകയും ഒരു ജനതയുടെ സാംസ്‌കാരികജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്ത അമാനുഷപ്രതിഭയായിരുന്നു തുഞ്ചത്തെഴുത്തച്ഛന്‍. അദ്ദേഹത്തിന്റെ മനസ്സും കര്‍മ്മവും അടുത്തറിയത്തക്കവണ്ണം പരിചയപ്പെടുത്തുന്ന കൃതിയാണ് പി കെ ബാലകൃഷ്ണന്റെ എഴുത്തച്ഛന്റെ കല, ചില വ്യാസഭാരതപഠനങ്ങളും. എഴുത്തച്ഛന്റെ തനിമയാര്‍ന്ന രചനാശൈലിയും ഭാഷാചാതുരിയും പ്രയോഗത്തിലെ മികവും മാത്രമല്ല, വ്യാസപ്രണീതങ്ങളായ മൂലകൃതികളും എഴുത്തച്ഛന്റെ ഭാഷാസൃഷ്ടികളും തമ്മിലുള്ള വ്യത്യാസവും പി കെ ബാലകൃഷ്ണന്‍ ഈ ഗ്രന്ഥത്തില്‍ അക്കമിട്ടു നിരത്തുന്നു. ‘തര്‍ജ്ജമക്കാരന്‍ വരകവിയും ഭാഷാപിതാവും ആകുന്നതെങ്ങിനെ’ എന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് […]
The post എഴുത്തച്ഛന്റെ കല, ചില വ്യാസഭാരതപഠനങ്ങളും appeared first on DC Books.