രാഷ്ട്രീയവും പാരിസ്ഥിതികവും സാമൂഹികവുമായ ഒട്ടേറെ ആശയങ്ങളെ തന്റെ സാഹിത്യസൃഷ്ടികളിലൂടെ സമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ് പി.സുരേന്ദ്രന്‍. പ്രത്യയശാസ്ത്രപരമായ ചര്‍ച്ചകളെയും ചിന്തകളെയും ആവിഷ്‌കരിക്കുന്ന കഥകളുടെ സമാഹാരമായ രാഷ്ട്രീയകഥകളിലും ആത്മഹത്യയുടെ സാമൂഹികവശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവല്‍ ശൂന്യമനുഷ്യരിലും ഒക്കെ ഇതു വളരെ പ്രകടമായി വായിക്കാവുന്നതാണ്. അതേപോലെയാണ് മഹായാനം, സാമൂഹ്യപാഠം, മായാപുരാണം. കാവേരിയുടെ പുരുഷന്‍, ജൈവം എന്നീ അഞ്ചു നോവലുകളുടെ സമാഹാരമായ പി സുരേന്ദ്രന്റെ 5 നോവലുകള്‍ എന്ന പുസ്തകവും. പ്രത്യയശാസ്ത്രപരമായ മതിലുകള്‍ക്കപ്പുറം മനുഷ്യനന്മകളെത്തേടുന്ന ഒരു തൂലികയില്‍ നിന്നും രൂപംകൊണ്ട […]
The post ശക്തമായ പാരിസ്ഥിതിക സാഹിത്യകൃതി appeared first on DC Books.