ലോകത്തിലെ ഏറ്റവും ആധുനിക നഗരങ്ങളിലൊന്നായ ദുബായിലാണ് കണ്ണൂരുകാരിയായ ഷെമി ഇപ്പോള്‍. ഈ ജീവിതത്തിലേക്ക് അവള്‍ എത്തുന്നതിനു മുമ്പ് അവള്‍ ഒരു അനാഥയായിരുന്നു. അക്കാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ അല്പം ഭാവന കലര്‍ത്തി ആവിഷ്‌കരിച്ച് ഷെമി വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്ന നോവലാണ് നടവഴിയിലെ നേരുകള്‍. ഇതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരുടെ ജീവിതം ആവിഷ്‌കരിക്കുന്ന ഒരു മികച്ച സാഹിത്യസൃഷ്ടി കൂടി മലയാളത്തിന് ലഭിക്കുകയാണ്. പതിമൂന്ന് വയസ്സായപ്പോഴേക്കും ഉപ്പയും ഉമ്മയും സഹോദരരും നഷ്ടപ്പെട്ട് നാല് സഹോദരികാര്‍ക്കൊപ്പം തെരുവിലിറങ്ങിയതാണ് ഷെമി. കരുണ നിറഞ്ഞ മനസ്സുകളുടെ […]
The post ജീവിതത്തിന്റെ നടവഴിയിലെ നേരുകള്‍ appeared first on DC Books.