മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നീക്കം. അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ജൂണ്‍ 14ന് കൊച്ചിയില്‍ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. പി.സി. ജോര്‍ജ് നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ഥിയായി കെ. ദാസിനെ പ്രഖ്യാപിച്ചിരുന്നു. അഴിമതി വിരുദ്ധ പോരാട്ടം നയിക്കാന്‍ പി.സി. ജോര്‍ജ് രൂപീകരിച്ച മുന്നണിയില്‍ കേരള കോണ്‍ഗ്രസ് സെക്യൂലര്‍, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം എന്നീ പാര്‍ട്ടികളാണുള്ളത്.
The post പി.സി.ജോര്‍ജ്ജിനെ പുറത്താക്കാന്‍ കേരളാകോണ്‍ഗ്രസ് നീക്കം appeared first on DC Books.