കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സബ്‌സിഡിക്കുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചുതുടങ്ങുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ധനമന്ത്രി കെ എം മാണി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ എന്നിവരുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയത്. സംസ്ഥാനം രാഷ്ട്രീയസമ്മര്‍ദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പരമ്പരാഗതമേഖല, അല്ലാത്തവ എന്നിങ്ങനെ രണ്ടായിത്തിരിച്ചാണ് സബ്‌സിഡി നല്‍കാറുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. ഇതില്‍ പാരമ്പര്യേതരമേഖലയില്‍നിന്നാണ് ആദ്യം അപേക്ഷകള്‍ സ്വീകരിച്ചത്. കേരളവും തമിഴ്‌നാടുമുള്‍പ്പെട്ട പരമ്പരാഗതമേഖലയ്ക്ക് പന്ത്രണ്ടാം […]
The post കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി തുടരുമെന്ന് കേന്ദ്രം appeared first on DC Books.