അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ പാര്‍ലമെന്റ് സമുച്ചയത്തിന് നേരെ ഭീകരാക്രമണം. പാര്‍ലമെന്റില്‍ നാല് തവണ ബോംബ് സ്‌ഫോടനമുണ്ടായി. മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ പാര്‍ലമെന്റ് ആക്രമിച്ച ആറ് ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു. സമുച്ചയത്തിലുള്ളവരെ സുരക്ഷിതരായി പുറത്തേക്ക് എത്തിച്ചു. ആക്രമണത്തില്‍ ഒരു വനിത എംപിക്ക് പരുക്കേറ്റു. പ്രമുഖരായ നിരവധി നേതാക്കളും എംപിമാരും പാര്‍ലമെന്റില്‍ ഉള്ളപ്പോഴാണ് ആക്രമണം. തോക്ക് ഉള്‍പ്പെടെയുള്ള വന്‍ ആയുധങ്ങളുമായി വന്ന ഭീകരര്‍ പാര്‍ലമെന്റിലേയ്ക്ക് ഇരച്ചുകയറുകയായിരുന്നു. പാര്‍ലമെന്റില്‍ പുതിയ പ്രതിരോധ മന്ത്രി ചുമതലയേറ്റതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പാര്‍ലമെന്റിനുമുമ്പില്‍ […]
The post അഫ്ഗാന്‍ പാര്‍ലമെന്റിന് നേര്‍ക്ക് ഭീകരാക്രമണം appeared first on DC Books.